ദേശീയം

അഭിനന്ദൻ തിരിച്ചെത്താൻ വൈകിയതിന് കാരണം വിഡിയോ ഷൂട്ടിങ്? പുതിയ വിഡിയോയിൽ 17 എഡിറ്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യയ്ക്ക് കൈമാറാൻ വൈകിയത് പാക്കിസ്ഥാൻ വിഡിയോ ഷൂട്ടിങ്ങിന് വേണ്ടിയെന്ന് റിപ്പോർട്ട്. അതിർത്തി കടക്കും മുമ്പ് അഭിനന്ദന്റെ മൊഴി വിഡിയോയിൽ രേഖപ്പെടുത്തണമെന്ന് പാക്കിസ്ഥാൻ ഉദ്യോ​ഗസ്ഥർ പറഞ്ഞു. എന്നാൽ അദ്ദേഹം മൊഴി നൽകിയോ എന്ന് വ്യക്തമല്ല. 

ഇന്നലെ അഭിനന്ദന്റെ പുതിയ വിഡിയോ ദൃശ്യം പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു. അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയതിന് ശേഷം രാത്രി ഒമ്പതരയോടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഏകദേശം ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇത്. പതിനേഴോളം തവണയാണ് ഈ വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. 

താൻ പാക്കിസ്ഥാന്റെ വ്യാമാതിർത്തി ലംഘിച്ചെന്നും തന്റെ വിമാനം പാക്ക് വ്യോമസേന വെടിവെച്ചിട്ടെന്നും വിഡിയോയിൽ അഭിനന്ദൻ പറ‌യുന്നു. പാരഷൂട്ട് വഴി താഴേക്കിറങ്ങിയ താൻ പ്രദേശവാസികളുടെ ഇടയിൽ പെട്ടെന്നും അവിടെനിന്ന് പാക്ക് സേനാം​ഗങ്ങളാണ് രക്ഷിച്ചതെന്നും അഭിനന്ദൻ പറയുന്നു.

സേന യൂണിറ്റിലെത്തിച്ച തനിക്ക് പ്രഥമ ശുശ്രൂഷ നൽകിയശേഷം ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. പാക്കിസ്ഥാൻ സൈന്യത്തെ പ്രശംസിച്ച് സംസാരിച്ച അഭിനന്ദൻ ഇന്ത്യൻ മാധ്യമങ്ങളെ വിഡിയോയിൽ വിമർശിക്കുന്നുമുണ്ട്. ചെറിയ കാര്യങ്ങൾ പോലും ഇന്ത്യൻ മാധ്യമങ്ങൾ പൊലിപ്പിച്ച് കാണിക്കുമെന്നാണ് വിമർശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി