ദേശീയം

പരീക്ഷ എഴുതുന്നതിനിടെ ഹൃദയാഘാതം ; പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വാര്‍ഷിക പരീക്ഷയെഴുതുന്നതിനിടെ ഹൃദയാഘാതമുണ്ടായ വിദ്യാര്‍ത്ഥി മരിച്ചു. സെക്കന്ത്രാബാദ് യെല്ലറെഡ്ഡിഗുഡ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന ഗോപി രാജു(16) ആണ് മരിച്ചത്. 

സെക്കന്ദ്രാബാദിലെ ശ്രീ ചൈതന്യാ കോളെജായിരുന്നു ഗോപിയുടെ പരീക്ഷാ സെന്റര്‍. പരീക്ഷയെഴുതുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഗോപിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

9.63 ലക്ഷത്തോളം കുട്ടികളാണ് തെലങ്കാനയില്‍ മാത്രം പൊതുപരീക്ഷ എഴുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്