ദേശീയം

റഫാല്‍ ഉണ്ടായിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ; ചിലര്‍ക്ക് ഇത് മനസിലാകുന്നില്ല; പ്രതിപക്ഷത്തെ വിമര്‍ശിച്ച് മോദി 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വ്യോമസേനയുടെ കൈവശം ഇന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതു ചിലര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ എന്തു ചെയ്യാനാണെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഉദ്ദേശിച്ച് മോദി പറഞ്ഞു. ഗുജറാത്തിലെ ജാംനഗറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ട്. നിങ്ങള്‍ സേന പറയുന്നത് വിശ്വസിക്കില്ലേ?.' രാജ്യത്തിന്റെ സേനയെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കണമെന്നും മോദി പറഞ്ഞു. 

രാജ്യത്തിന്റെ സേനയില്‍ വിശ്വസിക്കുകയും അവരെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കുകയും ചെയ്യുന്നതാണ് സ്വാഭാവികരീതി. എന്നാല്‍ ഇവിടെ ചിലര്‍ സേനയെ ചോദ്യം ചെയ്യുകയാണെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി വിമര്‍ശിച്ചു. ഭീകരതയെ ഇല്ലായ്മ ചെയ്യണമെന്ന കാര്യത്തില്‍ രാജ്യം ഒന്നടങ്കം ഒന്നിച്ചുനില്‍ക്കുകയാണെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം