ദേശീയം

ബൈക്കുമായി കറക്കം; പെണ്‍കുട്ടി പൊലീസ് പിടിയില്‍; പുറത്തുവന്നത് മോഷണ കഥ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അക്ടീവയുമായി കറങ്ങിയ 14കാരി കള്ളനായ അച്ഛനെ പൊലീസിന്റെ കൈകളിലെത്തിക്കുന്നതിന് അറിയാതെ തന്നെ സഹായിയായി. തന്റെ പിതാവ് കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു. 

ക്ഷേത്ര ദര്‍ശനത്തിനായി ഹോണ്ട ആക്ടീവയുമായി പോയ കാര്‍ത്തിക് എന്നയാളുടെ വണ്ടി മോഷണം പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യയും മകളും കാര്‍ത്തികും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തി വണ്ടി നോക്കിയപ്പോള്‍ മോഷണം പോയതായി മനസിലാക്കുകയായിരുന്നു. 

ഭാര്യയേയും കുട്ടിയേയും ഓട്ടോ പിടിച്ച് വീട്ടില്‍ കൊണ്ടാക്കിയ ശേഷം അതേ ഓട്ടോയില്‍ പരാതി നല്‍കാനായി കാര്‍ത്തിക് പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. സ്റ്റേഷനിലേക്ക് പോകവേയാണ് തന്റെ ആക്ടീവയുമായി ഒരു പെണ്‍കുട്ടി പോകുന്നത് കാര്‍ത്തികിന്റെ ശ്രദ്ധയില്‍ പെട്ടത്. 

ആക്ടീവയില്‍ പോകുന്ന പെണ്‍കുട്ടിയുടെ പിന്നാലെ വിടാന്‍ ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു. പിന്നാലെ ചെന്ന് വണ്ടി നിര്‍ത്തിച്ച് കുട്ടിയോട് ഈ ബൈക്ക് എവിടെ നിന്നാണെന്ന് അന്വേഷിച്ചു. അച്ഛന്റെ സ്വന്തമാണ് ഈ ബൈക്കെന്ന മറുപടിയാണ് കുട്ടി നല്‍കിയത്. 

പൊലീസില്‍ വിവമറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. തന്റെ അച്ഛന്‍ ഓട്ടോ ഡ്രൈവറാണെന്നും വീട്ടില്‍ നിന്നാണ് വണ്ടി താന്‍ എടുത്തതെന്നും കുട്ടി പറഞ്ഞു. 

കുട്ടിയുടെ സഹാത്തോടെ തന്നെ അച്ഛന്‍ വി ശരവണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്തരത്തില്‍ ഇയാളുടെ പക്കല്‍ നാലോളം ബൈക്കുകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ