ദേശീയം

അയോധ്യ കേസ് : മധ്യസ്ഥതയില്‍ സുപ്രിംകോടതി വിധി ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥത സംബന്ധിച്ച് സുപ്രിംകോടതി തീരുമാനം ഇന്നറിയാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കേസില്‍ വാദം കേട്ട കോടതി മധ്യസ്ഥ ശ്രമങ്ങളെ അനുകൂലിച്ചിരുന്നു. മുസ്ലിം സംഘടനകള്‍ മധ്യസ്ഥ ശ്രമങ്ങളെ അനുകൂലിച്ചപ്പോള്‍, ഹിന്ദു സംഘടനകള്‍ എതിര്‍ത്തിരുന്നു.

എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരം കക്ഷികള്‍ എല്ലാം മധ്യസ്ഥചര്‍ച്ചക്കായുള്ള പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപ്കമിശ്ര, ജെ എസ് കെഹാര്‍, ജസ്റ്റിസ് എകെ പട്‌നായിക് എന്നിവരുടെ പേരുകള്‍ ഹിന്ദുമഹാസഭ നിര്‍ദ്ദേശിച്ചു. 

ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, എകെ പട്‌നായിക്, ജിഎസ് സിംഗ് വി  എന്നിവരുടെ പേരുകള്‍ നിര്‍മോഹി അഖാഡ മുന്നോട്ടു വച്ചു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിനില്ലെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ