ദേശീയം

ബംഗാളില്‍ സിപിഎം സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കില്ല; തീരുമാനം രാഹുലിന്റെത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗാളില്‍ സിപിഎം - കോണ്‍ഗ്രസ് ധാരണ. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെതാണ് തീരുമാനം.

ഇന്നലെ പശ്ചിമബംഗാളിലെ സിപിഎം സിറ്റിംഗ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. റായ്ഗഞ്ചില്‍ മുഹമ്മദ്‌സീലം മുര്‍ഷിദാബാദില്‍ ബദരുദോസ ഖാനും സ്ഥാനാര്‍ത്ഥികളാകും. റായ്ഗഞ്ച് സീറ്റിനായി കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ  പ്രഖ്യാപിച്ചത്. എന്നാല്‍ സിപിഎം തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ബംഗാള്‍ ഘടകം രംഗത്തെത്തിയിരുന്നു

ബംഗാളില്‍ സിപിഎം സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കുന്നത് ഒഴിവാക്കണമെന്ന് സിപിഎം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ നാല് സിറ്റിംഗ് സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാകില്ല. ബംഗാളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാത്ത മണ്ഡലത്തില്‍ ബിജെപി, തൃണമൂല്‍ വിരുദ്ധ പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കും. ബംഗാളില്‍ വിജയസാധ്യതയുള്ള മണ്ഡലത്തില്‍ മാത്രമാകും ഇരുപാര്‍ട്ടികളും മത്സരിക്കുക

സിപിഎമരണ്ട് സീറ്റുകളിലും സിറ്റിംഗ് എംപിമാര്‍ തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. 2014 തെരെഞ്ഞടുപ്പില്‍ റായ്ഗഞ്ചില്‍ കോണ്‍ഗ്രസിലെ ദീപാ ദാസ് മുന്‍ഷിയെ 1634 വോട്ടുകള്‍ക്കാണ് മുഹമ്മദ് സലീം പരാജയപ്പെടുത്തിയത്. പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് വിജയിക്കുന്ന മണ്ഡലത്തില്‍ സിപിഎമ്മിന്റെ അപ്രതീക്ഷിത വിജയമായിരുന്നു. മുര്‍ഷിദാബാദില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ വിജയം 18, 453 വോട്ടുകള്‍ക്കായിരുന്നു. കോണ്‍ഗ്രസിലെ അബ്്ദുള്‍ ഹുസൈനെയാണ് പരാജയപ്പെടുത്തിയത്. പത്തുവര്‍ഷമായി കോണ്‍ഗ്രസ് വിജയിക്കുന്ന മണ്ഡലം സിപിഎം തിരിച്ചുപിടിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍