ദേശീയം

ബാലാക്കോട്ട് ഭീകരാക്രമണം: തെളിവുചോദിക്കുന്നവരെ അടുത്ത സൈനിക ആക്രമണത്തിനൊപ്പം അയക്കണമെന്ന് ആര്‍എസ്എസ് നേതാവ് 

സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയോര്‍: ബാലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ക്കു നേരെ വ്യോമസേന നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസബലേ. ഇത്തരക്കാരുടെ വിശ്വാസവും ദേശീയബോധവും സംശയകരമാണ്. അടുത്ത മിന്നലാക്രമണത്തിന്റെ സമയത്ത് സൈനികര്‍ക്കൊപ്പം ഇവരെയും കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. 

ഒരു വിഭാഗം ആളുകള്‍ മാത്രമാണ് ഇന്ത്യ നടത്തിയ ആക്രമണത്തിന് തെളിവ് വേണമെന്ന് ആവശ്യപ്പെടുന്നത്. ഇനി രാജ്യം ഒരു സൈനിക നീക്കം നടത്തുമ്പോള്‍ ഇത്തരക്കാരെയും സൈന്യത്തിനൊപ്പം അയയ്ക്കുകയാണ് വേണ്ടത്. ഇത്തരം ആള്‍ക്കാര്‍ കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യോമാക്രമണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെ  പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന കാര്യം പാകിസ്താന്‍ സമ്മതിക്കുകയും ഇന്ത്യന്‍ വ്യോമസേന പ്രഖ്യാപിക്കുകയും ചെയ്തിട്ടും  ചിലര്‍ക്ക് ഇപ്പോഴും സംശയങ്ങളാണെന്നും ഇന്ത്യയുടെ ചോറുണ്ണുന്നവര്‍ പാകിസ്താനെ സഹായിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും