ദേശീയം

മുസ്ലിംകളുടെയും പട്ടികജാതിക്കാരുടെയും പിന്തുണ രാഹുലിന്, മോദിയുടെ ജനപ്രീതിയില്‍ ഇടിവ്: സര്‍വെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പട്ടികജാതിക്കാര്‍ക്കിടയിലും മുസ്ലിംകള്‍ക്കിടയിലും പ്രധാനമന്ത്രിപദത്തിലേക്കു കൂടുതല്‍ സ്വീകാര്യത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെന്നു സര്‍വേ ഫലം. ഇന്ത്യാ ടുഡേയുടെ സര്‍വേയിലാണ് രാഹുല്‍ നരേന്ദ്രമോദിയെ മറികടന്ന് ഈ വിഭാഗത്തില്‍ മുന്നിലെത്തിയത്.

സര്‍വേയില്‍ പങ്കെടുത്ത പട്ടികജാതിക്കാര്‍ക്കിടയില്‍ 44 ശതമാനം പേരും രാഹുല്‍ പ്രധാനമന്ത്രിയാവണമെന്നാണ് അഭിപ്രായപ്പെട്ടത്. 41 ശതമാന പേരാണ് നരേന്ദ്രമോദിയെ പിന്തുണച്ചത്. ജനുവരിക്കു ശേഷം പട്ടികജാതിക്കാര്‍ക്കിടയില്‍ രാഹുലിന്റെ ജനപ്രീതിയില്‍ പത്തു ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇതേ കാലയളവില്‍ മോദിയുടെ പിന്തുണ ആറു ശമതാനം ഇടിഞ്ഞതായും സര്‍വേ പറയുന്നു.

മുസ്ലിംകളിലെ 61 ശതമാനവും രാഹുലിനെയാണ് പ്രധാനമന്ത്രിപദത്തിലേക്കു പിന്തുണച്ചത്. ജനുവരിയില്‍ ഇത് 57 ശതമാനമായിരുന്നു. പതിനെട്ടു ശതമാനമാണ് മോദിക്കു മുസ്ലിംകള്‍ക്കിടയിലെ പിന്തുണ. ജനുവരിയേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. 

അതേസമയം എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു പരിഗണിക്കുമ്പോള്‍ രാഹുലിനേക്കാള്‍ ഏറെ മുന്നിലാണ് മോദി. മോദിയുടെ പിന്തുണ 52 ശതമാനത്തിലെത്തിയപ്പോള്‍ രാഹുലിന്റേത് 33 ശതമാനമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)