ദേശീയം

ഇത്തവണ ദീദീയെ സഹായിക്കാന്‍ സിനിമ നടിമാരുടെ നിര; ഗ്ലാമര്‍ താരങ്ങളുടെ പട്ടികയുമായി തൃണമൂല്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നാല്‍പ്പത്തിയൊന്ന് ശതമാനം സീറ്റില്‍ വനിതാ സംവരണം നടപ്പിലാക്കി പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിനിമാ താരങ്ങള്‍ക്ക് മുന്‍ഗണന. സിനിമ താരങ്ങളായ നുസ്രത് ജഹാന്‍, മിമി ചക്രബര്‍ത്തി, ശദാബ്ദി റോയി, ദീപക് അധികാര്‍ എന്നിവരാണ് തൃണമൂലിന്റെ പട്ടികയിലുള്ള താരങ്ങള്‍.

സിറ്റിംഗ് എംപിയും പ്രശസ്ത സിനിമാ താരം മൂണ്‍ മുണ്‍ സിംഗ് അസന്‍ സോണില്‍ സ്ഥാനാര്‍ത്ഥിയാകും. മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ തന്നെയാണ് മത്സരിക്കുന്നത്. തൃണമൂല്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംപി അനുപം ഹസ്രയ്‌ക്കെതിരെ ഭോല്‍പ്പൂരില്‍ അസിത് കുമാര്‍ മാല്‍ സ്ഥാനാര്‍ത്ഥിയാകും.

ബാസിര്‍ഹാറ്റില്‍ നിന്നാണ് നുസ്രത് ജനവിധി തേടുന്നത്. മിമി ചക്രബര്‍ത്തി ജാദവ്പൂരില്‍ നിന്നും മത്സരിക്കും. 2011മുതല്‍ തൃണമൂല്‍ പിന്തുടര്‍ന്നുവരുന്ന തെരഞ്ഞെടുപ്പ് തന്ത്രമാണ് സിനിമാ താരങ്ങള്‍ക്ക് സീറ്റ് നല്‍കുക എന്നത്. 

42 സ്ഥാനാര്‍ത്ഥികളില്‍ 17 ഇടത്ത് വനിതകള്‍ സ്ഥാനാര്‍ത്ഥികളാകും. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി വനിതകള്‍ക്ക് ഇത്രയേറെ പ്രാതിനിധ്യം നല്‍കുന്നതെന്നത് ശ്രദ്ധേയമാണ്. നേരത്തെ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ