ദേശീയം

മത്സരിക്കുന്നത് പോയിട്ട് പ്രിയങ്ക റാലികളില്‍ സംസാരിക്കുക പോലുമില്ല!

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ഏറെ പ്രതീക്ഷകളോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പ്രിയങ്ക മത്സരിക്കണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആവശ്യമുയര്‍ന്നിരുന്നു. രാജ്യത്താകെ പ്രിയങ്ക റാലികള്‍ നടത്തണമെന്നും ആവശ്യമുണ്ട്. എന്നാല്‍ പ്രിയങ്ക മത്സരിക്കുന്നത് പോയിട്ട് റാലികളില്‍ സംസാരിക്കുക പോലുമില്ലെന്നാണ് പാര്‍ട്ടിയുടെ ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലുയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ലഖ്‌നൗവില്‍ നടത്തിയ റോഡ് ഷോയിലും പ്രിയങ്ക സംസാരിച്ചിരുന്നില്ല. ഇനിയുള്ള റാലികളിലും പ്രിയങ്ക സംസാരിക്കില്ലെന്നും പകരം സഹോദരന്‍ രാഹുല്‍ ഗാന്ധിയായിരിക്കും സംസാരിക്കുകയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പ്രിയങ്ക അണിയറയിലാകും പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസിന്റെ സംഘടന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാകും ശ്രമം. 

പ്രിങ്കയുടെ രാഷ്ട്രീയ പ്രവേശനം പ്രവര്‍ത്തകര്‍ക്കിടയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിച്ചു എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ, പ്രിയങ്ക തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ പങ്കെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഫുല്‍പൂരില്‍ നിന്ന് പ്രിയങ്ക മത്സരിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത