ദേശീയം

കന്നുകാലികളെ വീട്ടുമുറ്റത്ത് കെട്ടുന്നത് വിലക്കി ; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അയല്‍ക്കാരന്റെ കന്നുകാലികളെ വീട്ടുമുറ്റത്ത് കെട്ടുന്നത് വിലക്കിയ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബറേലിയിലാണ് സംഭവം. നസര്‍ഗഞ്ച് സ്വദേശിയായ റാം സ്വരൂപാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.

അയല്‍വാസിയായ ഇദ്രിസ് അയാളുടെ കന്നുകാലികളെ സ്വരൂപിന്റെ സ്ഥലത്ത് കൊണ്ട് മേയാന്‍ വിട്ടിരുന്നു. ഇവയെ അഴിച്ചു മാറ്റണമെന്ന് സ്വരൂപ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നമുണ്ടായത്. കന്നുകാലികളെ മാറ്റിക്കെട്ടുന്നതിന് ഇദ്രിസ് തയ്യാറായതുമില്ല.

 വൈകുന്നേരത്തോടെ ഒരു കൂട്ടം ആളുകളുമായെത്തിയ ഇദ്രിസ് സ്വരൂപിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. അടിയേറ്റ് അവശനായ സ്വരൂപ് പിന്നീട് മരിച്ചു. സ്വരൂപ് മരിച്ചതറിഞ്ഞ് ഇദ്രിസും ബന്ധുക്കളും ഗ്രാമത്തില്‍ നിന്ന് രക്ഷപെടുകയായിരുന്നു. ഭാര്യയെ വീട്ടില്‍ ആക്കിയാണ് ഇദ്രിസ് രക്ഷപെട്ടത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി