ദേശീയം

വോട്ടിങ് യന്ത്രം പിഴവുറ്റതാക്കാൻ വി വി പാറ്റും എണ്ണണം; പ്രതിപക്ഷത്തിന്റെ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് നടത്തുന്നത് തടയുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രിം കോടതി പരി​ഗണിക്കും. 21 പാർട്ടികൾ ചേർന്നാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 

മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താൻ ശ്രമം നടന്നിരുന്നതായാണ് ഹർജിക്കാരുടെ ആരോപണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരം പിഴവുകൾ ഉണ്ടാവരുതെന്നും യന്ത്രത്തിലെ പകുതി വോട്ടുകളും വിവി പാറ്റും ഒന്നിച്ച് എണ്ണണം എന്നാണ് ഹർജിക്കാരുടെ ആവശ്യം. 

ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരി​ഗണിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ