ദേശീയം

ബിഹാറിലും മഹാരാഷ്ട്രയിലും സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് പുറത്ത്; കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ട് സിപിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ബിഹാറിലും പ്രതിപക്ഷ മുന്നണിയില്‍ നിന്നു സിപിഎം പുറത്തായി. സിപിഎമ്മിന്റെ അഭ്യര്‍ഥന തള്ളിക്കളഞ്ഞ് മഹാരാഷ്ട്രയിലെ ഡിന്‍ഡോരി മണ്ഡലത്തില്‍ എന്‍സിപി സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ തങ്ങളും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സിപിഎം വ്യക്തമാക്കി.

ബിഹാറില്‍ ഉജിയാര്‍പൂര്‍ മണ്ഡലം വേണമെന്നാണ് സിപിഎം, ആര്‍ജെഡിയോട് ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടില്ലെന്നും സിപിഐക്കും സിപിഐ-എംഎല്ലിനും ഓരോ സീറ്റു വീതം ലഭിച്ചേക്കുമെന്നുമാണ് സൂചന. എന്തു വേണമെന്ന് ആര്‍ജെഡി നയിക്കുന്ന മുന്നണിയുടെ പട്ടിക പുറത്തുവന്നശേഷം ആലോചിക്കാമെന്നാണ് സിപിഎമ്മിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം