ദേശീയം

ഹാ​ർ​ദിക് പട്ടേലിന്റെ വി​വാ​ദ ലൈം​ഗീ​ക വീ​ഡി​യോ ചി​ത്രം മു​ഖ​പേ​ജി​ൽ ; ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്തു

സമകാലിക മലയാളം ഡെസ്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വെ​ബ്സൈ​റ്റ് അ​ജ്ഞാ​ത​ർ ഹാ​ക്ക് ചെ​യ്തു. പ​ട്ടേ​ൽ പ്ര​ക്ഷോ​ഭ നേ​താ​വ് ഹാ​ർ​ദി​ക് പ​ട്ടേ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെയാണ് സംഭവം. ഹാ​ർ​ദി​ക്കി​ന്‍റെ വി​വാ​ദ ലൈം​ഗീ​ക വീ​ഡി​യോ​യി​ൽ​നി​ന്നു​ള്ള ചി​ത്രം വെ​ബ്സൈ​റ്റി​ന്‍റെ മു​ഖ​പേ​ജി​ൽ ന​ൽ​കി​യാ​ണ് ഹാ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. 

'പുതിയ നേതാവിന് പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം' എ​ന്ന കു​റി​പ്പോ​ടെ ഹാ​ർ​ദി​കും പെ​ൺ​കു​ട്ടി​യും ക​ട്ടി​ൽ ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2017 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ ഏറെ കോളിളക്കമുണ്ടാക്കിയ സെക്സ് വീഡിയോയിൽ നിന്നുള്ള ചിത്രമാണ് മുൻപേജിൽ നൽകിയിട്ടുള്ളത്. 

വെ​ബ്സൈ​റ്റ് വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ച​താ​യി കോ​ൺ​ഗ്ര​സ് വ​ക്താ​വ് മ​നീ​ഷ് ദോ​ഷി പ​റ​ഞ്ഞു. ഹാ​ർ​ദി​ക്കി​ന്‍റെ കോ​ൺ​ഗ്ര​സ് പ്ര​വേ​ശം ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ ആ​ണ് ഹാ​ക്കിം​ഗി​നു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ ബി​ജെ​പി​യു​ടെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടി​രു​ന്നു. ആ​ഴ്ച​ക​ൾ​ക്കു ശേ​ഷ​വും ഇ​ത് വീ​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

മന്യാര തടാകതീരത്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, പ്രതി കസ്റ്റഡിയില്‍