ദേശീയം

'ഞാനും കാവല്‍ക്കാരന്‍' , രാഹുലിന്റെ പരിഹാസം വോട്ടാക്കാന്‍ ബിജെപി ; ട്വിറ്ററില്‍ ക്യാമ്പെയിനുമായി മോദിയും മന്ത്രിമാരും (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രവുമായി ബിജെപി. 'ഞാന്‍ കാവല്‍ക്കാരനാണ്' എന്ന പ്രതിജ്ഞാ വാചകമാണ് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ട്വിറ്റര്‍ ഹാന്‍ഡിലിന്റെ പേരുകള്‍ പരിഷ്‌കരിച്ച് പേരിനൊപ്പം കാവല്‍ക്കാരന്‍ എന്നും ചേര്‍ത്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്യാമ്പെയിന് തുടക്കമിട്ടത്. 'ചൗക്കിദാര്‍ നരേന്ദ്രമോദി'യെന്നാണ് മോദിയുടെ ട്വിറ്ററിലെ പുതിയ പേര്. മന്ത്രിമാര്‍ക്ക് പിന്നാലെ ബിജെപി ദേശീയാധ്യക്ഷന്‍ അമിഷായും പേര് 'ചൗക്കിദാര്‍ അമിത് ഷാ' എന്നാക്കി. മറ്റ് ബിജെപി നേതാക്കള്‍ക്കും ഇതനുകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

'ചൗക്കിദാര്‍ ചോര്‍ ഹൈ' എന്ന പേരില്‍ (കാവല്‍ക്കാരന്‍ കള്ളനാണ്) രാഹുല്‍ ഗാന്ധി നേരത്തേ ക്യാമ്പെയിന്‍ തുടങ്ങിയിരുന്നു. റഫാല്‍ ഇടപാട് മുന്‍നിര്‍ത്തിയായിരുന്നു രാഹുലിന്റെ ഈ പരാമര്‍ശം. ഇത് വളരെ വേഗത്തില്‍ പ്രചരിച്ചതോടെയാണ് അതേ നാണയത്തില്‍ തിരിച്ചടിയുമായി ബിജെപി രംഗത്തെത്തിയത്. ശനിയാഴ്ചയാണ് ക്യാമ്പെയിന് ബിജെപി തുടക്കമിട്ടത്. 

പരാമര്‍ശത്തിലൂടെ രാഹുല്‍ രാജ്യത്തിന്റെ കാവല്‍ക്കാരെ അപമാനിക്കുകയാണെങ്കില്‍ താന്‍ ഹൃദയത്തോട് ചേര്‍ക്കുന്നുവെന്നാണ് മോദി ഇതിനോട് പ്രതികരിച്ചത്.മൂന്ന് മിനിറ്റ് 45 സെക്കന്റ് നീളുന്ന വിഡിയോയും ട്വിറ്ററിലെ പേര് മാറ്റിയതിനൊപ്പം മോദി പങ്കുവച്ചിട്ടുണ്ട്. 'നിങ്ങളുടെ കാവല്‍ക്കാരന്‍ സദാസമയവും ജാഗരൂകനാണ്' എന്ന വാചകത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. രാജ്യത്തിന്റെ എല്ലാഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളും 'ഞാനും കാവല്‍ക്കാരന്‍ ആണ്' എന്ന് പറയുന്ന സംഭാഷണവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കുറ്റബോധം തോന്നുന്നത് കൊണ്ടാണ് മോദിയും സംഘവും ഈ ക്യാമ്പെയിനുമായി പുറത്തിറങ്ങിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ തിരിച്ചടിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി