ദേശീയം

മോദിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് കല്യാണക്കുറി; വരന്റെ അച്ഛന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: കല്യാണക്കുറിയില്‍ മോദിക്കായി വോട്ടഭ്യര്‍ത്ഥന നടത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജോഷിഖോല ഗ്രാമവാസിയായ ജഗദിഷ് ചന്ദ്ര ജോഷിക്കാണ് കമ്മീഷന്‍ നോട്ടീസയച്ചത്. വിവാഹത്തിനെത്തുമ്പോള്‍ സമ്മാനങ്ങള്‍ കൊണ്ടുവരേണ്ട. പകരം ദേശീയ താത്പര്യം മുന്‍നിര്‍ത്തി ഏപ്രില്‍ 11 ന് മോദിക്ക് വോട്ട് ചെയ്ത് അനുഗ്രഹിക്കൂ എന്നായിരുന്നു ജോഷി മകന്റെ വിവാഹക്ഷണക്കത്തില്‍ അച്ചടിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും 24 മണിക്കൂറിനുള്ളില്‍ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നുമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ രഞ്ജന അയച്ച കത്തില്‍ പറയുന്നത്.

എന്നാല്‍ തനിക്കതില്‍ പങ്കില്ലെന്നും മകന്‍ തന്ന വാചകങ്ങള്‍ താന്‍ പ്രിന്റ് ചെയ്യിച്ചെന്നേയുള്ളൂവെന്നുമാണ് ജോഷി പറഞ്ഞത്. കമ്മീഷന് മുമ്പാകെ എത്തി മാപ്പ് പറയാന്‍ സന്നദ്ധനാണെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയോടും താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 11 നാണ് ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ്. ജോഷിയുടെ മകന്‍ ജീവന്റെ വിവാഹം ഏപ്രില്‍ 22 നും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു