ദേശീയം

കേരളം ഒന്നാമത്, എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ 'ഹാപ്പി'; യോഗിയുടെ ഉത്തര്‍പ്രദേശ് അടക്കമുളള ബിജെപി സംസ്ഥാനങ്ങള്‍ ഏറ്റവും മോശമെന്ന് സര്‍വ്വേ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിലവിലെ പാര്‍ലമെന്റംഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ വോട്ടര്‍മാര്‍ സന്തുഷ്ടരെന്ന് സര്‍വ്വേ. സ്വന്തം എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ ഏറ്റവുമധികം സന്തുഷ്ടി പ്രകടിപ്പിച്ച രാജസ്ഥാന്‍, ഗുജറാത്ത് എന്നി സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളം.  ഗോവ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലെ വോട്ടര്‍മാരാണ്, അവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും അസംതൃപ്തരെന്നും സി വോട്ടര്‍- ഐഎഎന്‍എസ് പോള്‍ സര്‍വ്വേ പറയുന്നു. 

രാജ്യം ഭരിക്കുന്ന ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ് സര്‍വ്വേ ഫലം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗുജറാത്ത് മാത്രമാണ് വോട്ടര്‍മാര്‍ ഏറ്റവുമധികം സന്തുഷ്ടരെന്ന് സര്‍വ്വേയില്‍ പറഞ്ഞിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗോവ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയാണ് വോട്ടര്‍മാര്‍ അവരുടെ എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം അസംതൃപ്തി പ്രകടിപ്പിച്ചത്. വോട്ടര്‍മാര്‍ അസംതൃപ്തി രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെയുമായി ബിജെപിക്ക് സഖ്യമുണ്ട്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിലെ എംപിമാരുടെ മോശം പ്രകടനത്തില്‍ ബിജെപിയും പ്രതിരോധത്തിലാണ്.


കേരളത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്ത 52 ശതമാനം വോട്ടര്‍മാരും എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.ഗുജറാത്ത് 36 ശതമാനം, രാജസ്ഥാന്‍ 38 ശതമാനം എന്നിവയാണ് യഥാക്രമം തൊട്ടുപിന്നില്‍. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, തെലുങ്കാന രാഷ്ട്രീയ സമിതി അധികാരത്തിലുളള തെലുങ്കാന എന്നിവയാണ് നാലും അഞ്ചും സ്ഥാനത്ത്.

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ 28 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് അവരുടെ എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയതെന്ന് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടില്‍ ഇത് കേവലം 18 ശതമാനം മാത്രമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)