ദേശീയം

പത്രവായനക്കിടെ എംഎൽഎ കുഴഞ്ഞു വീണ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: പത്രപാരായണത്തിനിടെ എംഎൽഎ കുഴഞ്ഞുവീണ് മരിച്ചു. എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എയുമായ കനകരാജ് (67) ആണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു ആയിരുന്നു അന്ത്യം.

കുഴഞ്ഞുവീണ കനകരാജിനെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരണം സംഭവിച്ചായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കർഷകനായിരുന്നു. 

കനകരാജിന്റെ നിര്യാണത്തോടെ തമിഴ്നാട് നിയമസഭയിലെ ഒഴിവ് 22 ആയി ഉയർന്നു. സഭയിൽ എഐഎഡിഎംകെയുടെ അം​ഗബലം 113 ആയി കുറയുകയും ചെയ്തു.

ഭൂരിപക്ഷത്തിന് അഞ്ച് അം​ഗങ്ങളുടെ കുറവാണ് പളനിസാമി സർക്കാരിനുള്ളത്. ഇതിൽ 18 അസംബ്ലി സീറ്റിലേക്ക് പൊതുതെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിന്റെ ഫലം എഐഎഡിഎംകെ സർക്കാരിന് നിർണായകമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി