ദേശീയം

68 അടി താഴ്ചയുള്ള കുഴൽക്കിണറിൽ നിന്ന് ഒന്നര വയസുകാരനെ രക്ഷപെടുത്തി സൈന്യം; കുട്ടി കുടുങ്ങിക്കിടന്നത് 48 മണിക്കൂർ 

സമകാലിക മലയാളം ഡെസ്ക്


ഹിസാര്‍:  68 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍വീണ ഒന്നര വയസുകാരനെ രക്ഷിച്ചു. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ രക്ഷിക്കാനായത്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഹരിയാണയിലെ ഹിസാറിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. കുട്ടി സുരക്ഷിതമായിരിക്കുന്നെന്നും ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

കുട്ടി കുടുങ്ങിയ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് ടണല്‍ നിര്‍മിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. കുഴല്‍കിണറിനുള്ളിലെ കുട്ടിയുടെ ചലനങ്ങൾ പ്രത്യേക ക്യാമറ ഉപയോഗിച്ച്  നിരീക്ഷിച്ചിരുന്നു. കുട്ടിയുടെ ജീവന്‍നിലനിര്‍ത്താൻ ആവശ്യമായ ആഹാരവും ഓക്സിജനും ലഭ്യമാക്കാനും രക്ഷാപ്രവർത്തകർ ശ്രദ്ധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍