ദേശീയം

ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി കെസിആര്‍; ആദിത്യനാഥ് പിന്‍നിരയില്‍, ബിജെപി മുഖ്യമന്ത്രിമാരില്‍ രണ്ടുപേര്‍ മാത്രം ആദ്യ പത്തില്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് എന്ന് സര്‍വ്വേ ഫലം. സീ വോട്ടര്‍-ഐഎഎന്‍എസ് സ്‌റ്റേറ്റ് ഓഫ് നേഷന്‍ ട്രാക്കര്‍ ഒപീനിയന്‍ പോളിലാണ് ഇത് വ്യക്തമാക്കിരിക്കുന്നത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. 

തമിഴ്‌നാട്, പുതുച്ചേരി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരാണ് ജനപ്രീതിയുടെ കാര്യത്തില്‍ ഏറ്റവും താഴെയുള്ളത്. ഏറ്റവും ജനസമ്മതി കുറഞ്ഞ മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ്. 

22ാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ഥാനം. കെസിആറിന്റെ പ്രവര്‍ത്തനങ്ങളില്‍ തെലങ്കാനയിലെ 68.3 ശതമാനം ജനങ്ങളും സംതൃപ്തരാണെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ കെസിആര്‍ സജീവമായി ശ്രമം നടത്തിവരുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 

ബിജെപി അധികാരത്തിലുള്ള രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹിമാചല്‍ മുഖ്യമന്ത്രിയെ കൂടാതെ അസം മുഖ്യമന്ത്രി പത്താം സ്ഥാനത്തുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒമ്പതാം സ്ഥാനത്താണ്. കര്‍ണാട മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അഞ്ചാം സ്ഥാനത്തും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആറാം സ്ഥാനത്തുമാണുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം