ദേശീയം

ബൈക്ക് ടാക്‌സികള്‍ നിരത്തിലിറക്കി: ഓല ടാക്‌സികള്‍ക്ക് ആറ് മാസത്തേക്ക് വിലക്ക് 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഓല ക്യാബുകള്‍ക്ക് വിലക്ക്. ആറ് മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അനുമതിയില്ലാതെ ബൈക്ക് ടാക്‌സികള്‍ സര്‍വീസ് നടത്തിയതിന്റെ പേരിലാണ് ഓലയ്ക്ക് ആറ് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി ബൈക്ക് ടാക്‌സികള്‍ക്ക് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് സര്‍വീസ് നടത്തിയതിന്റെ പേരിലാണ് നടപടിയെടുത്തത്. കൂടാതെ, ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് കത്ത് നല്‍കിയിട്ടും ഓല മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

ഏറെ ദൂരം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം എന്നതാണ് ഓല ടാക്‌സികളുടെ പ്രത്യേകത. ഈ ബൈക്ക് ടാക്‌സികള്‍ നിയമവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വാദിക്കുന്നു. മൈസൂരുവില്‍ നേരത്തേ ഓല ബൈക്ക് ടാക്‌സികള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി