ദേശീയം

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം: അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമാവുമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. 

വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ താത്പര്യത്തോടെയാണ് കേരളത്തിലെ ജനങ്ങള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനോട് പ്രകടിപ്പിക്കുന്ന ഈ താത്പര്യത്തില്‍ നന്ദിയുണ്ട്. ജനങ്ങളുടെ ആ വികാരം കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനമാവും ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കുക. രാഹുലിന്റെ തീരുമാനം അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുര്‍ജേവാല പറഞ്ഞു.

വയനാട്ടില്‍ സ്ഥാനാര്‍ഥിയാവാനുള്ള നിര്‍ദേശത്തോട് രാഹുല്‍ അനുകൂലമായി പ്രതികരിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ