ദേശീയം

നീരവ് മോദിയുടെ പെയിന്റിങ് ശേഖരം ഇന്ന് ലേലം ചെയ്യും; രവി വര്‍മ്മ ചിത്രങ്ങള്‍ ഉള്‍പ്പെടെ ലേലത്തിന്, പ്രതീക്ഷിക്കുന്നത് 50 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വി​വാ​ദ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദിയുടെ വീട്ടിൽ നിന്ന് പി​ടി​ച്ചെ​ടു​ത്ത പെ​യി​ന്‍റിം​ഗു​ക​ൾ ഇന്ന് ലേലം ചെയ്യും. ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത‍ 68 അപൂർവ്വ എ​ണ്ണഛാ​യാ​ചി​ത്ര​ങ്ങ​ളാ​ണ് ഇന്ന് ലേലം ചെയ്യുന്നത്. പെയിന്റിംഗുകൾക്ക് 30കോടി മുതൽ 50 കോടി രൂപ വരെ ലഭിക്കുമെന്നാണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. മുംബൈയിലാണ് ലേലം. 

രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു ലേലം നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് അധികൃതർ പറയുന്നു. വസ്തു, സ്വര്‍ണ്ണം, ആഢംബര വസ്തുക്കള്‍ തുടങ്ങിയവ ഇതിനുമുന്‍പും ലേലം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് പെയിന്റിംഗുകള്‍ ലേലം ചെയ്യുന്നത്.

കോടതി ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് ലേല നടപടികള്‍ ആരംഭിച്ചത്. സാഫ്രണ്‍ആര്‍ട്ട് എന്ന സ്ഥാപനമാണ് ലേലം നടത്തുന്നത്. രാജാരവി വര്‍മ്മ ചിത്രങ്ങളും വിഎസ് ഗായ്‌തോണ്ടെയുടെ അബ്‌സ്ട്രാക്ട് പെയിന്റിംഗുകളും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലം അനുവദിച്ചുകൊണ്ടുള്ള നടപടിക്കെതിരെ മോദിയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചെങ്കിലും കേസ് നാളെയാണ് പരിഗണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ