ദേശീയം

മോദിക്കെതിരെ മല്‍സരിക്കാന്‍ തയ്യാര്‍ !; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് രംഗത്ത്

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മല്‍സരിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ പിതാവ്. ഛത്തീസ് ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് നന്ദകുമാര്‍ ഭാഗേലാണ് മല്‍സര സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്. മോദി സ്വേച്ഛാധിപതിയാണെന്നും, തെറ്റായ വാഗ്ദാനങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും നന്ദകുമാര്‍ ഭാഗേല്‍ ആരോപിച്ചു. 

കോണ്‍ഗ്രസ് അവസരം തന്നാല്‍, താന്‍ മോദിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കും. അതിനാല്‍ മോദിക്കെതിരെ കോണ്‍ഗ്രസ് തന്നെ സ്ഥാനാര്‍ത്ഥിയാക്കണം. രാഹുല്‍ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയാക്കുമെന്നും നന്ദകുമാര്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കേണ്ടതില്ല. അഥവാ സഖ്യം ഉണ്ടാക്കിയാല്‍ രാഹുല്‍ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയാക്കും എന്ന ഉപാധിയോടെ മാത്രമേ ആകാവൂ എന്നും നന്ദകുമാര്‍ ഭാഗേല്‍ അഭിപ്രായപ്പെട്ടു. 

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവായ നന്ദകുമാര്‍ ഭാഗേല്‍ നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. യുപിയിലെ വാരാണസിയില്‍ നിന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണയും മോദി വാരാണസിയില്‍ തന്നെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം