ദേശീയം

പീഡനത്തില്‍ മനം മടുത്തു; ഭര്‍ത്താവിനെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി, യുവതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനം സഹിച്ച് മടുത്തിട്ടാണ് ഈ കൃത്യത്തിന് മുതിര്‍ന്നതെന്നാണ് സുനിത മൊഴി നല്‍കിയത്. ഡല്‍ഹി സ്വരൂപ് നഗര്‍ നിവാസിയായ രാജേഷിനെയാണ് സുനിത വെട്ടിക്കൊലപ്പെടുത്തിയത്.

നിരന്തരം പീഡനത്തിന് വിധേയയായിരുന്ന സുനിത ഭക്ഷണത്തില്‍ ഉറക്ക ഗുളിക ചേര്‍ത്ത് മയക്കിയ ശേഷമാണ് വെട്ടിക്കൊന്നത്. തലയും ശരീര ഭാഗങ്ങളും വീടിനുള്ളിലും പുറത്തുമായാണ് കുഴിച്ചിട്ടത്. 

രാജേഷിന്റെ സഹോദരി വാടക വാങ്ങാനെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീടിന് പിന്‍ഭാഗത്തേക്ക് പോകാന്‍ അനുവദിക്കാതിരുന്നതും ദീര്‍ഘനാളായി രാജേഷിന്റെ വിവരം ഇല്ലാതിരുന്നതുമാണ് അയല്‍ക്കാരിലും സഹോദരിയിലും സംശയമുണ്ടാക്കിയത്. സുനിതയുടെ ജീവിതരീതി പെട്ടെന്ന് മാറിയതും ആളുകള്‍ ശ്രദ്ധിച്ചിരുന്നു. 

ഇഷ്ടപ്പെട്ട വേഷം ധരിച്ച് പുറത്തിറങ്ങുകയും ഫ്രിഡ്ജും കേബിള്‍ കണക്ഷനുമെല്ലാം എടുത്തതോടെ അയല്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഭര്‍ത്താവ് ദൂരയാത്ര പോയിരിക്കുകയാണ് എന്നാണ് ഇവര്‍ നാട്ടുകാരെയും എട്ടുവയസുള്ള മകനെയും വിശ്വസിപ്പിച്ചിരുന്നത്. 
പീഡനം സഹിക്കവയ്യാതെ ചെയ്തിട്ടുള്ളതാവാമെന്നാണ് നാട്ടുകാരും പറയുന്നത്.

പൊലീസ് നടത്തിയ തെരച്ചിലില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 11 നായിരുന്നു കൊലപാതകം നടത്തിയതെന്നാണ് സുനിത പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി