ദേശീയം

ലോക്‌സഭ സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസിലെ കസേരകള്‍ എടുത്തുകൊണ്ടുപോയി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫിസിലെ കസേരകള്‍ എടുത്തുകൊണ്ടുപോയി. മഹാരാഷ്ട്രയിലാണ് സംഭവം. സില്ലോദ് എംഎല്‍എ അബ്ദുള്‍ സത്താറാണ് ലോക്‌സഭ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി ഓഫിലെ 300 കസേരകള്‍ എടുത്തുകൊണ്ടുപോയത്.

ഔറംഗബാദ് ലോക്‌സഭ സീറ്റ് അബ്ദുള്‍ സത്താര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായ (എംഎല്‍സി) സുഭാഷ് സംബാദിനെയാണ് കോണ്‍ഗ്രസ് ഇവിടെ മത്സരിപ്പിക്കുന്നത്. ഇതിലുള്ള അമര്‍ഷം കൊണ്ട് യോഗം നടക്കാന്‍ പോകുന്ന കാര്യമറിഞ്ഞ സത്താര്‍ അനുയായികളെ വിട്ട് കസേരകള്‍ എടുപ്പിക്കുകയായിരുന്നു. ഇനി സീറ്റ് കിട്ടിയവര്‍ കാര്യങ്ങള്‍ നോക്കട്ടെ എന്ന് അബ്ദുള്‍ സത്താര്‍ പറഞ്ഞു.

താന്‍ പാര്‍ട്ടി വിടുകയാണെന്നും കസേരകള്‍ തന്റേതാണെന്നും അബ്ദുള്‍ സത്താര്‍ അവകാശപ്പെടുന്നു. ഷാഗുഞ്ചിലെ ഗാന്ധി ഭവന്‍ എന്ന കോണ്‍ഗ്രസ് ഓഫിസില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം എന്‍സിപി നേതാക്കളെയും ചേര്‍ത്ത് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇരിക്കാന്‍ കസേരകളില്ലാത്തതിനാല്‍ എന്‍സിപി ഓഫിസിലാണ് പിന്നീട് യോഗം നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി