ദേശീയം

ആറ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; നാല് പ്രതികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട ആറ് വയസ്സുകാരി കൂട്ടബലാംത്സംഗത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഏറ്റതായും വിരലുകള്‍ ചതഞ്ഞരഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് ലഹരിയില്‍ ആറ് പേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് തട്ടികൊണ്ട് പോയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ടാണ് കോയമ്പത്തൂര്‍ പനിമടയിലെ വീട്ടില്‍ നിന്ന്  സ്‌കൂള് വിട്ടെത്തിയ ഒന്നാം ക്ലാസുകാരിയെ കാണാതായത്. പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.ബുധനാഴ്ച പുലര്‍ച്ചയോടെ വീടിന് സമീപത്തെ ഇടവഴിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ നെറ്റിയിലും കവിളിലും അടക്കം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സമീപവാസികള്‍ നല്‍കിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളായ  നാല് യുവാക്കളെ പൊലീസ് കസ്റ്റിയിലെടുത്തു.  പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപണിക്കാരാണ്.

വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി ഇവര്‍ കുട്ടിയെ തട്ടികൊണ്ട് പോയി കൂട്ടബലാത്സംഗം നടത്തിയെന്ന് പൊലീസ് പറഞ്ഞു. ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നു.മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മുഴുവന്‍ പ്രതികളേയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും പ്രതിഷേധിച്ചു.പ്രതികള്‍ കഞ്ചാവ് ലഹരിയിലായിരുന്നവെന്ന് പൊലീസ് പറയുന്നു.

പ്രതിഷേധ സൂചകമായി പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വീട്ടുകാര്‍ മടിച്ചെങ്കിലും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു.പ്രതികള്‍ക്കായി കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി