ദേശീയം

എല്ലാ കുടുംബങ്ങള്‍ക്കും രണ്ട് രൂപ നിരക്കില്‍ 35കിലോ അരി; മിനിമം വേതനം 18,000, മുത്തലാഖ് ഓര്‍ഡിനന്‍സ് റദ്ദാക്കും, പതിനഞ്ച് പ്രധാന വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം പ്രകടന പത്രിക പുറത്തിറക്കി. പതിനഞ്ച് പ്രധാന വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. മിനിമം വേതനം പ്രതിമാസം 18,000രൂപ ഉറപ്പാക്കും. എല്ലാ കുടുംബങ്ങള്‍ക്കും രണ്ടുരൂപ നിരക്കില്‍ മാസം പൊതുവിതരണ സംവിധാനം വഴി 35 കിലോ അരി നല്‍കും. മുത്തലാഖ് ഓര്‍ഡിനന്‍സ് റദ്ദാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന്റെ അമ്പത് ശതമാനത്തില്‍ കുറയാതെ വില നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. പോളിറ്റ് ബ്യോറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരുടെ സാനിധ്യത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 

ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. വാര്‍ധക്യ പെന്‍ഷന്‍ ആറായിരമോ മിനിമം വേതനത്തിന്റെ പകുതിയോ ആക്കും. തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം നല്‍കും. പട്ടികജാതി, പട്ടികവിഭാഗങ്ങള്‍ക്ക് സ്വകാര്യ കമ്പനികളില്‍ സംവരണം ഉറപ്പാക്കും. 

പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്ത് ജിഡിപിയുടെ ആറ് ശതമാനം ചെലവഴിക്കും. വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയ വത്കരണം അവസാനിപ്പിച്ച് ജനാധിപത്യം ഉറപ്പുവരുത്തും. സ്‌കൂളുകളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.  

കേന്ദ്രത്തില്‍ നിന്ന് ബിജെപി സര്‍ക്കാരിനെ പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റില്‍ ഇടതു പാര്‍ട്ടുകളുടെയും സിപിഎമ്മിന്റെയും പ്രാധിനിത്യം ഉയര്‍ത്താന്‍ ശ്രമിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും