ദേശീയം

കനയ്യ കുമാറിന് പിന്തുണയുമായി എന്‍സിപി; കോണ്‍ഗ്രസും പിന്തുണയ്ക്കണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബഗുസരായില്‍ നിന്ന് മത്സരിക്കുന്ന സിപിഐ നേതാവ് കനയ്യ കുമാറിനെ പിന്തുണയ്ക്കുമെന്ന് എന്‍സിപി ജനറല്‍ സെക്രട്ടറി ഡിപി ത്രിപാഠി. അമേഠിയില്‍ രാഹുലിനെയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയെയും പിന്തുണയ്ക്കുന്നത് പോലെ മോദി സര്‍ക്കാരിന് എതിരെ വിദ്യാര്‍ത്ഥി പോരാട്ടത്തിലൂടെ ഉയര്‍ന്നുവന്ന കനയ്യയെ എന്‍സിപി പിന്തുണയ്ക്കും-അദ്ദേഹം വ്യക്തമാക്കി. 

മറ്റുചില രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കനയ്യയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനോടും ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസിനും മഹാസഖ്യത്തിനും സ്ഥാനാര്‍ത്ഥികളില്ലാത്ത ഇടങ്ങളില്‍ ബിജെപിക്ക് എതിര് നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, ഗുജറാത്ത് ദലിത് പ്രക്ഷോഭ നേതാവും എംഎല്‍എയുമായ ജിഗ്ന്ഷ് മേവാനിയും പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലും കനയ്യക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബഗുസരായിലെത്തിയ മേവാനി, പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലും കനയ്യയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും എന്ന് അറിയിച്ചു. കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങിന് എതിരെ കനയ്യ ശക്തമായ മത്സരം കാഴചവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹാര്‍ദിക് പട്ടേല്‍ നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ്ആര്‍ജെഡി സഖ്യത്തിന് എതിരെയാണ് കനയ്യ മത്സരിക്കുന്നത്. മഹാസഖ്യത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇടത് പാര്‍ട്ടികള്‍ കനയ്യ കുമാറിനെ ഇടത് പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

പ്രശസ്ത ചലച്ചിത്ര നടി ശബാന ആസ്മിയും അവരുടെ ഭര്‍ത്താവും പ്രമുഖ എഴുത്തുകാരനുമായ ജാവേദ് അക്തറും ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധനും കനയ്യക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആനന്ദ് പട്‌വര്‍ദ്ധന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി