ദേശീയം

ജെഡിയുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയില്‍ നിന്ന് പ്രശാന്ത് കിഷോര്‍ പിന്‍വാങ്ങി 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല വഹിക്കില്ലെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍. പഠിക്കുകയും സഹകരിച്ച് പ്രവര്‍ത്തിക്കുകയുമാണ് തന്റെ ചുമതലയെന്ന് അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. 

പരിചയ സമ്പന്നനും മുതിര്‍ന്ന നേതാവുമായ ആര്‍സിപി സിങിനായിരിക്കും പ്രചാരണ ചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും നിതീഷ് കുമാറിന്റേയും നേതൃത്വത്തില്‍ ബിഹാറില്‍ എന്‍ഡിഎ ശക്തമായി പോരാടും. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഈ പ്രാരംഭഘട്ടത്തില്‍ പഠിക്കുകയും സഹകരിക്കുകയുമാണ് തന്റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി. 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അനിഷ്ടമാണ് പ്രശാന്ത് കിഷോര്‍ പ്രചാരണ ചുമതല ഏറ്റെടുക്കാത്തതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ജെഡിയുവില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന ഉടനെ നിതീഷ് കുമാര്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ ഉപാധ്യക്ഷനാക്കുകയും സുപ്രധാന ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത് മുതിര്‍ന്ന നേതാക്കളില്‍ അഭിപ്രായഭിന്നതക്കിടയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014ല്‍ എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോര്‍. 2015ല്‍ നിതീഷ് കുമാറിനായി ബിഹാറിലും പ്രവര്‍ത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ