ദേശീയം

മോദിയെ കൊല്ലാന്‍ എളുപ്പം; പണം തന്നാല്‍ പറഞ്ഞുതരാം; ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പണം തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ പഴുതകളില്ലാത്ത പദ്ധതി പറഞ്ഞുതരാമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശിയായ നവീന്‍ യാദവ്‌
മോദിയെ കൊലപ്പെടുത്താന്‍ ഉപാധി നല്‍കാമെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. 

'പണം നല്‍കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താന്‍ പഴുതകളില്ലാത്ത ഉപാധികള്‍ പറഞ്ഞുതരാം' എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.  പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാഴാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തുവര്‍ഷമായി  ജയ്പൂരില്‍ താമസിക്കുന്നയാളാണ് നവീന്‍ യാദവ്.

നേരത്തെയും നിരവധി രാഷ്ട്രീയനേതാക്കള്‍ക്കെതിരെ സമാനമായ പോസ്റ്റുകള്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തരം ഒരു പോസ്റ്റ് ഇട്ടതില്‍ ഖേദിക്കുന്നുവെന്നും തന്റെ ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. റിട്ടയേര്‍ഡ് സിആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മകനായ നവീന്‍ ബിരുദധാരിയാണ്.  ഇയാള്‍ ഒരു പുസ്തകശാലയിലാണ് ജോലി ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു