ദേശീയം

പ്രിയങ്കയുടെ വരവോടെ കോണ്‍ഗ്രസിനു കുതിപ്പ്? സജീവ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലേക്കുള്ള വരവ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാക്കിയതായി കണക്കുകള്‍. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരുടെ എണ്ണം രണ്ടു മാസത്തിനിടെ 22 ശതമാനം വര്‍ധിച്ചതായാണ് കോണ്‍ഗ്രസിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിന്റെ താഴെത്തട്ടിലെ പ്രവര്‍ത്തകരെയും നേതൃത്വത്തെയും ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്നതിനുള്ള ശക്തി ശൃംഖലയ്ക്ക് കഴിഞ്ഞ ജൂണിലാണ് രാഹുല്‍ ഗാന്ധി തുടക്കമിട്ടത്. 54 ലക്ഷം ആയിരുന്നു രണ്ടു മാസം മുമ്പു വരെ ഇത്തരം പ്രവര്‍ത്തകരുടെ എണ്ണം. ഇപ്പോള്‍ അത് 66 ലക്ഷത്തില്‍ എത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ വരവാണ് ഈ ഒഴുക്കിനു കാരണമായതെന്നാണ് പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നത്.

സജീവമായി രംഗത്തു വരുന്ന വനിതാ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 22 ശതമാനം മാത്രമായിരുന്ന വനിതാ പ്രവര്‍ത്തകരുടെ എണ്ണം 40 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഇതു തെരഞ്ഞെടുപ്പില്‍ വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധരുടെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

പ്രവര്‍ത്തകരുടെ വികാരം നേതാക്കളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശക്തി ശൃംഖലയുടെ പ്രവര്‍ത്തനം. ഇതിനായി ശക്തി ആപ്പും വികസിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്