ദേശീയം

സ്ഥാനാര്‍ത്ഥിത്വത്തിന് കോടികള്‍ ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണവുമായി മുന്‍ എഐസിസി സെക്രട്ടറി, പാര്‍ട്ടി വിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണവുമായി മുന്‍ എഐസിസി സെക്രട്ടറി രംഗത്തെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ടിക്കറ്റിനായി കോടികളാണ് വാങ്ങുന്നതെന്നാണ് മുന്‍ എഐസിസി സെക്രട്ടറിയായ പി സുധാകര്‍ റെഡ്ഡി ആരോപിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു.

പാരമ്പര്യവും മൂല്യങ്ങളുമെല്ലാം കോണ്‍ഗ്രസിന് കൈമോശം വന്നിരിക്കുകയാണ്. പണത്തിന്റെ സ്വാധീനത്തിലാണ് പാര്‍ട്ടി ഇപ്പോള്‍. 2018 ലെ തെലങ്കാന അസംബ്ലി തെരഞ്ഞെടുപ്പിലും എംഎല്‍സി തെരഞ്ഞെടുപ്പിലും ഇപ്പോഴത്തെ പൊതുതെരഞ്ഞെടുപ്പിലുമെല്ലാം സീറ്റ് കിട്ടാന്‍ കോടികള്‍ നല്‍കേണ്ട അവസ്ഥയാണെന്ന് സുധാകര്‍ റെഡ്ഡി ആരോപിച്ചു. കോണ്‍ഗ്രസ അധ്യക്ഷന് നല്‍കിയ കത്തിലാണ് സുധാകര്‍ റെഡ്ഡിയുടെ ആരോപണം.

പാര്‍ട്ടി ടിക്കറ്റിന് കോടികള്‍ നല്‍കണമെന്ന അവസ്ഥ ഞെട്ടിച്ചു. സ്ഥാനാര്‍ത്ഥിത്വത്തെ വരെ വാണിജ്യവല്‍ക്കരിച്ച സാഹചര്യത്തില്‍ പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതനാകുകയാണെന്നും സുധാകര്‍ റെഡ്ഡി കത്തില്‍ വ്യക്തമാക്കി. സംസ്ഥാന നേതൃത്വത്തിന്റെ ഇത്തരം മോശം പ്രവണതകള്‍ മുമ്പും ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടതായി സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി