ദേശീയം

12 വയസുകാരിയെ പീഡിപ്പിച്ചു, തല കല്ലുകൊണ്ട് അടിച്ചു തകര്‍ത്തു കൊന്നു; പ്രതികാരം ചെയ്യുമെന്ന് പ്രജ്ഞ സിങ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍; മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ 12 വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തല അടിച്ചു തകര്‍ത്തു കൊലപ്പെടുത്തി. ബന്ധുവിനൊപ്പം അമ്പലത്തിലേക്ക് പോയ പെണ്‍കുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. അതിനിടെ പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്ന 16 കാരിയായ ബന്ധുവിന് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. 

ബന്ധുവിനൊപ്പം ചൊവ്വാഴ്ച വൈകിട്ടാണ് 12കാരി അമ്പലത്തിലേക്ക് പോയത്. അപ്പോള്‍ പ്രതികള്‍ ഇവര്‍ക്ക് അടുത്തെത്തി പെണ്‍കുട്ടിയേയും കൂട്ടി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തല 
കല്ലുകൊണ്ട് അടിച്ച് തകര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുമ്പോള്‍ ബന്ധുവായ പെണ്‍കുട്ടി കൂടെയുണ്ടായിരുന്നില്ല. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സമീപവാസികളായ രണ്ട് പേരെയും 16 കാരിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

അതിനിടെ ബലാത്സംഗത്തെ ഉയര്‍ത്തിക്കാട്ടി കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഗവണ്‍മെന്റിനെതിരേ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധന നില താളംതെറ്റിയിരിക്കുകയാണെന്നും കമല്‍നാഥ് അദ്ദേഹത്തിന്റെ മണ്ഡലമായ ചിന്ദാവാരയിലെ മാത്രം മുഖ്യമന്ത്രിയായി ചുരുങ്ങിയിരിക്കുകയാണെന്നും പ്രജ്ഞ ആരോപിച്ചു. മകള്‍ക്കുവേണ്ടി ഞങ്ങള്‍ പ്രതികാരം ചെയ്യുമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം