ദേശീയം

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഗുജറാത്ത് സര്‍ക്കാര്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയില്ല; മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ വെറുതെവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരായ ഡിജി വന്‍സാര, എന്‍കെ അമിന്‍ എന്നിവര്‍ക്കെതിരായ കുറ്റങ്ങള്‍ കോടതി റദ്ദാക്കി. തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഐജി വന്‍സാരയും എസ്പി അമിനും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.ഈ കേസുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിര്‍ത്തിവെക്കാനും പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. 

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവനായിരുന്നു വന്‍സാര. അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്നയാള്‍ ആയിരുന്നു എന്‍കെ അമിന്‍. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കോടതി കേസ് ഉപേക്ഷിച്ചത്. അതേസമയം വന്‍സാരയെയും അമിനേയും കുറ്റ വിമുക്തരാക്കുന്നത് നീതിക്ക് നിരക്കാത്തതും വസ്തുതകളെ വളച്ചൊടിക്കലുമാണെന്ന് ഇസ്രത് ജഹാന്റൈ മാതാവ് ശമീമ കൗസര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.


2004ലാണ് പ്രമാദമായ വ്യാജ ഏറ്റമുട്ടല്‍ കൊല നടക്കുന്നത്. തീവ്രവാദ ബന്ധം ആരോപിച്ച് 19കാരിയായ ഇസ്രത് ജഹാന്‍, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദലി അക്ബറലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ ജൂണ്‍ 15നായിരുന്നു അഹമ്മദാബാദിലെ പ്രാന്തപ്രദേശത്ത് വച്ച് കൊന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു