ദേശീയം

'എനിക്ക് മാപ്പ് തരൂ, ഇന്നെനിക്ക് കുറച്ച് അഹങ്കാരം കൂടും'; മകന്റെ നേട്ടത്തില്‍ സ്മൃതി ഇറാനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മകനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പരീക്ഷയില്‍ 91ശതമാനം മാര്‍ക്ക് നേടിയാണ് സ്മൃതി ഇറാനിയുടെ മകന്‍ സോഹര്‍ ഇറാനി ജയം സ്വന്തമാക്കിയത്. ഇക്കണോമിക്‌സ് പരീക്ഷയില്‍ മകന്റെ 94ശതമാനം നേട്ടവും സ്മൃതി എടുത്തുപറഞ്ഞു. 

മകനെക്കുറിച്ചോര്‍ത്ത് അഭിമാനമാണെന്ന് ഉറക്കെ വിളിച്ചുപറയുന്നു എന്ന് കുറിച്ചാണ് സ്മൃതി ഇറാനിയുടെ ട്വീറ്റ് തുടങ്ങുന്നത്. വേള്‍ഡ് കെംപോ ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടം മാത്രമല്ല 12-ാം ക്ലാസിലെ പരീക്ഷയിലും മകന്‍ മികച്ച മാര്‍ക്ക് നേടി എന്ന് സ്മൃതി കുറിച്ചു. 

13ലക്ഷത്തോളം കുട്ടികള്‍ എഴുതിയ 12-ാം ക്ലാസ് സിബിഎസ്ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നാണ് പ്രസിദ്ധീകരിച്ചത്. 83.4 ശതമാനം പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 500ല്‍ 499മാര്‍ക്ക് നേടിയ ഹന്‍സിക ശുക്ലയും കരിഷ്മ അറോറയുമാണ് ഒന്നാം സ്ഥാനത്ത്.

പരീക്ഷയെഴുതിയവരില്‍ 88.7ശതമാനം പെണ്‍ക്കുട്ടികളും 79.4ശതമാനം ആണ്‍ക്കുട്ടികളും 83.3ശതമാനം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളും വിജയം നേടി. വിജയശതമാനത്തില്‍ തിരുവനന്തപുരമാണ് ഒന്നാമത്. ചെന്നൈ രണ്ടാമതും ഡല്‍ഹി മൂന്നാം സ്ഥാനത്തുമാണ്. 98.2ആണ് തിരുവനന്തപുരത്തിന്റെ വിജയശതമാനം. ചെന്നൈയില്‍ 92.93ഉം ഡല്‍ഹിയില്‍ 91.87ഉം ആണ് വിജയശതമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു