ദേശീയം

'തൂത്തുകുടി വെടിവെയ്പ്പ് മോദിയുടെ നിര്‍ദേശപ്രകാരം': സ്റ്റാലിന് എതിരെ പരാതിയുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുവമോര്‍ച്ച തമിഴ്‌നാട് ഘടകം ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 

 മോദിയുടെ നിര്‍ദേശപ്രകാരമാണ് തൂത്തുകുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ് നടത്തിയത് എന്ന സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് പരാതി നല്‍കിയത്. മെയ് ദിനത്തില്‍ ഒറ്റപ്പിടാരത്ത് നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു സ്റ്റാലിന്റെ വിവാദ പരാമര്‍ശം. ഡിഎംകെ അധികാരത്തിലെത്തിയാല് സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018 മെയ് 22നായിരുന്നു സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിന് നേരെ പൊലീസ് വെടിവച്ചത്. വെടിവെയ്പ്പില്‍ 13 പേര്‍ മരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ