ദേശീയം

125 ദിവസങ്ങള്‍, 27 സംസ്ഥാനങ്ങള്‍; നരേന്ദ്ര മോദി പ്രസംഗിച്ചത് 200ഓളം റാലികളില്‍

സമകാലിക മലയാളം ഡെസ്ക്

പാട്‌ന: രാജ്യം തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കെ കഴിഞ്ഞ നാലര മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് 200ഓളം പരിപാടികളില്‍. കേന്ദ്ര ഭരണ പ്രദേശങ്ങളടക്കം രാജ്യത്തെ 27 സംസ്ഥാനങ്ങളിലായി വിവിധ തെരഞ്ഞെടുപ്പ് റാലികളിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും ഈ പട്ടികയില്‍ വരുന്നു. 

ഇന്ന് ബിഹാറിലെ വാല്‍മീകി നഗറില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നുണ്ട്. ബിഹാറില്‍ മാത്രം അദ്ദേഹത്തിന്റെ അഞ്ചാം റാലിയാണിത്. ഇന്ന് വാല്‍മീകി നഗറിനെ കൂടാതെ ബിഹാറിലെ ജമുയി, ഗയ, ദര്‍ഭംഗ, മുസഫര്‍പുര്‍, ഭഗല്‍പുര്‍, അരാരിയ എന്നിവിടങ്ങളിലെ റാലികളിലും അദ്ദേഹം പങ്കെടുക്കും. പിന്നാലെ ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും ഇനിയും റാലികളില്‍ അദ്ദേഹം സംബന്ധിക്കും. 

നരേന്ദ്ര മോദിയുടെ പേരിലുള്ള വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്. ഈ വര്‍ഷം ഡല്‍ഹിയില്‍ മാത്രം അദ്ദേഹം 30 പരിപാടികളില്‍ പങ്കെടുത്തു. 14 മന്ത്രിസഭാ യോഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 

മോദിയുടെ കഠിനാധ്വാനത്തിന്റെയും ഊര്‍ജസ്വലതയുടേയും തെളിവാണ് ഈ കണക്കുകളെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. കഴിഞ്ഞ 125 ദിവസങ്ങളിലായി ഇന്ത്യയിലെ എല്ലാ ജനങ്ങളേയും ഇറങ്ങിച്ചെല്ലാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചതായും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.  

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മോദിയടക്കമുള്ള ബിജെപി നേതാക്കള്‍ രാജ്യത്തുടനീളം ആയിരത്തിലധികം റാലികളില്‍ പങ്കെടുത്തതായി പാര്‍ട്ടി അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം