ദേശീയം

'ഒന്നും ഓര്‍മ്മയില്ല'; പ്രിയാ രമണിയുടേത് വ്യാജപരാതിയെന്ന് എം ജെ അക്ബര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക പ്രിയാ രമണി തനിക്കെതിരെ നടത്തിയ 'മീ ടൂ' വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായിരുന്ന എം ജെ അക്ബര്‍.  തനിക്കെതിരെ പ്രിയാ രമണി നല്‍കിയ മാനനഷ്ടക്കേസ് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കോടതിയില്‍ ആവര്‍ത്തിച്ചു. 

1993 ല്‍ പ്രിയാ രമണിയെ താന്‍ കണ്ടതായി ഓര്‍ക്കുന്നത് പോലുമില്ലെന്നും അവര്‍ ആരോപിക്കുന്ന തരത്തില്‍ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും എം ജെ അക്ബര്‍ ക്രോസ് വിസ്താരത്തിനിടെ പറഞ്ഞു. അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പിലാണ് അക്ബര്‍ ഹാജരായത്. പ്രിയാരമണിയുടെ ആരോപണങ്ങള്‍ പൊതുജീവിതത്തെയും ഇത്രകാലം കൊണ്ട് കെട്ടിപ്പടുത്ത സല്‍പ്പേരിനെയും ദോഷകരമായി ബാധിച്ചുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. 

ഒബ്‌റോയ് ഹോട്ടലില്‍ വച്ചും മുംബൈയിലെ ഓഫീസില്‍ വച്ചും പ്രിയാരമണിയോട് അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ഓര്‍മ്മയില്ലെന്ന മറുപടി മുന്‍ കേന്ദ്രമന്ത്രി നല്‍കിയത്. കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും തനിക്ക് വളരെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു. ചൂടേറിയ വാഗ്വാദമാണ് ക്രോസ് വിസ്താരത്തിനിടെ ഇരുഭാഗത്തെയും അഭിഭാഷകര്‍ തമ്മില്‍ ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു