ദേശീയം

'ഹിന്ദുക്കളും അക്രമാസക്തരാകും': യെച്ചൂരിക്കെതിരെ പരാതിയുമായി രാംദേവ് പൊലീസിന് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ഹരിദ്വാര്‍: ഹിന്ദു ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും അക്രമവും യുദ്ധവും നിറഞ്ഞതാണെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് എതിരെ പരാതിയുമായി ബാബാ രാംദേവ്. ഹരിദ്വാര്‍ എസ്എസ്പിയ്ക്ക് അദ്ദേഹം പരാതി നല്‍കി. 'ഹിന്ദുക്കളും അക്രമാസക്തരാകുമെന്ന് ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവും തെളിയിക്കുന്നു' എന്നായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം. 'ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല' എന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന്റെ പ്രസ്താവനയെ കുറിച്ചായിരുന്നു യെച്ചൂരിയുടെ വിവാദ പരാമര്‍ശം.

' ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് പ്രജ്ഞ സിങ് പറയുന്നത്. നിരവധി രാജാക്കന്‍മാര്‍ രാജ്യത്ത് യുദ്ധം നടത്തിയിട്ടുണ്ട്. യുദ്ധങ്ങളും അക്രമങ്ങളും കൊണ്ട് നിറഞ്ഞതാണ് മഹാഭാരതവും രാമാണയവും. അതുയര്‍ത്തി പ്രചാരണം നടത്തിയിട്ട് ഹിന്ദുക്കള്‍ അക്രമകാരികളാകില്ല എന്നാണോ നിങ്ങള്‍ പറയുന്നത്? ഒരു മതം അക്രമത്തില്‍ ഏര്‍പ്പെടുന്നുവെന്നും ഞങ്ങള്‍ ഹിന്ദുക്കള്‍ അക്രമകാരികളല്ലെന്നും പറയുന്നതിന്റെ യുക്തി എന്തണ്?' അദ്ദേഹം ചോദിച്ചു.

ഇതിനെതിരെ ശിവസേന, ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. പേരിന് മുന്നിലെ സീതാറാം മാറ്റുകയാണ് യെച്ചൂരി ആദ്യം ചെയ്യേണ്ടത് എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ഹിന്ദുക്കളെ വിമര്‍ശിക്കുകയും മതനിരപേക്ഷനെന്ന് സ്വയം പ്രഖ്യാപിക്കുകയുമാണ് യെച്ചൂരി ചെയ്യുന്നത്. യെച്ചൂരിയുടേത് അദ്ദേഹത്തിന്റെ സ്വന്തം പ്രത്യയശാസ്ത്രമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. സീതാറാം എന്ന പേര് മര്‍ലേനി എന്ന് യെച്ചൂരി മാറ്റണം എന്നായിരുന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ