ദേശീയം

രാഹുലും സോണിയയും നാളെ അങ്കത്തിന്; ആവേശമായി അഞ്ചാം ഘട്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ലോക്‌സഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴു സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് മത്സരം നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ റായ്ബറേലിയും ഉള്‍പ്പടെയുള്ള മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്. ഇരു മണ്ഡലങ്ങളിലും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചാരണം നടക്കുന്നത്. 

അമേഠിയില്‍ രാഹുല്‍ഗാന്ധിയെ നേരിടുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ പ്രചാരണത്തിലൂടെ ആമേഠി പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്മൃതി. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങും അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ലക്‌നോവില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.

യുപിയില്‍ 14 ഉം രാജസ്ഥാനില്‍ 12 ഉം ബംഗാളിലും മധ്യപ്രദേശിലും ഏഴു വീതം സീറ്റിലും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും കശ്മീരില്‍ രണ്ടും സീറ്റിലാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ