ദേശീയം

സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ല; തീയതി പിന്നീട്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് ഫലം മെയ് രണ്ടിന് പ്രഖ്യാപിച്ചിരുന്നു. റെക്കോര്‍ഡ് വേഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. 

കെവി സ്‌കൂളുകള്‍ക്ക് 98.54%, ജവഹര്‍ നവോദയ സ്‌കൂളുകള്‍ക്ക് 96.62%എന്നിങ്ങനെയായിരുന്നു വിജയശതമാനം. ഫെബ്രുവരി 21 നാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച് 29നായിരുന്നു പരീക്ഷ അവസാനിച്ചത്. 18.19 ലക്ഷം കുട്ടികളായിരുന്നു സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി