ദേശീയം

സിബിഎസ് ഇ പത്താം ക്ലാസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു; 499 ഉം നേടി ഭാവന ഒന്നാമത്, വിജയ ശതമാനം 91.1

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു. മലയാളിയായ ഭാവനാ എന്‍ ശിവദാസാണ് ടോപ്പര്‍. 500 ല്‍ 499 മാര്‍ക്കാണ് ഭാവന നേടിയത്.  ഭാവനയെ കൂടാതെ മറ്റ് 12 പേര്‍ കൂടി 499 മാര്‍ക്ക് നേടിയിട്ടുണ്ട്. 25 കുട്ടികള്‍ 498 മാര്‍ക്ക് നേടി. പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളാണ് മികച്ച പ്രകടനം കാഴ്ച വച്ചത്.
 

പരീക്ഷയെഴുതിയ 91.1 ശതമാനം വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 86.07 ആയിരുന്നു വിജയശതമാനം.  പത്താം ക്ലാസില്‍ ഏറ്റവുമധികം വിജയം നേടിയ മേഖല തിരുവനന്തപുരമാണ്. 99.85 ശതമാനം. ചെന്നൈ (99%) , അജ്മീറു (95.89%)മാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.


രാജ്യത്തെ 600 സെന്ററുകളിലായി 18,27,472 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. റെക്കോര്‍ഡ് വേഗത്തിലാണ് ഇത്തവണ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്.

മാര്‍ച്ച് 29 നായിരുന്നു പത്താം ക്ലാസ് പരീക്ഷകള്‍ പൂര്‍ത്തിയായത്. പരീക്ഷാ ഫലങ്ങള്‍ csberesults.nic.in , cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?