ദേശീയം

'അമിത് ഷായുടേയും നരേന്ദ്രമോദിയുടേയും മാത്രം പാര്‍ട്ടിയായി ബിജെപി ഒരിക്കലും മാറില്ല'; നയം വ്യക്തമാക്കി നിതിന്‍ ഗഡ്കരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയല്ലെന്നും ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി മോദി കേന്ദ്രീകൃത പാര്‍ട്ടിയായി മാറിയെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഗഡ്കരി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബിജെപി നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ബിജെപി ഒരിക്കലും വാജ്‌പേയിയെയോ അദ്വാനിയെയോ കേന്ദ്രീകരിച്ചുളള പാര്‍ട്ടി ആയിരുന്നില്ല. അമിത് ഷായുടേയും നരേന്ദ്രമോദിയുടേയും മാത്രം പാര്‍ട്ടിയായും ബിജെപി ഒരിക്കലും മാറില്ല.' എന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

ബിജെപി ഒരു പ്രത്യയശാസ്ത്രം അനുസരിച്ചുളള പാര്‍ട്ടിയാണ്. അല്ലാതെ മോദിയെ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തിച്ചിട്ടില്ല. എന്നാല്‍ മോദിയും ബിജെപിയും പരസ്പര പൂരകങ്ങളാണ്. പാര്‍ട്ടി ഒരിക്കലും ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ച് ഉളളതല്ല. ഇതൊരു പ്രത്യയശാസ്ത്രം പിന്തുടരുന്ന പാര്‍ട്ടിയാണ്. ബിജെപിയില്‍ കുടുംബവാഴ്ച്ചയും നടക്കില്ല. പാര്‍ട്ടി മോദിയെ കേന്ദ്രീകരിച്ച് ഉളളതല്ല. പാര്‍ലമെന്ററി ബോര്‍ഡാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ശക്തവും നേതാവ് ബലഹീനനും ആണെങ്കില്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല. മറിച്ചും അങ്ങനെ തന്നെയാണ്. എന്നാല്‍ ജനപ്രിയനായ ഒരു നേതാവ് പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് വരുന്നത് സാധാരണമാണ്, ഗഡ്കരി പറഞ്ഞു.വികസനപ്രവര്‍ത്തനങ്ങള്‍ പറയുന്നതിന് പകരം ദേശീയതയാണ് ബിജെപി പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന ആരോപണവും അദ്ദേഹം തളളി. 'പ്രതിപക്ഷം ജാതീയതയും വര്‍ഗീയതയും ആണ് പ്രചരണത്തിന് ഉപയോഗിക്കുന്നത്. ബിജെപി വികസന മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്. ജനങ്ങള്‍ നല്ല ഭൂരിപക്ഷം തന്ന് ഞങ്ങളെ അധികാരത്തിലേറ്റും,' ഗഡ്കരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ