ദേശീയം

മോദിയുടെ ഒരുമാസത്തെ ബ്യൂട്ടിഷ്യന് ശമ്പളം 80 ലക്ഷം രൂപ; പ്രചാരണവുമായി കോണ്‍ഗ്രസ്; വസ്തുത ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഒന്നായിരുന്നു നരേന്ദ്ര മോദി മേക്കപ്പ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍. മോദിയുടെ ബ്യൂട്ടീഷന് ഒരു മാസം ലഭിക്കുന്ന ശമ്പളം 80 ലക്ഷമാണെന്ന തലക്കെട്ടോടെയാണ് വീഡിയോകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചരണം വ്യാജമാണെന്നാണ് കണ്ടെത്തല്‍

മോദി സോഫയില്‍ ഇരിക്കുന്നതും , കുറച്ച് പേര്‍ മോദിയുടെ അളവെടുക്കുന്നതും, ചിത്രങ്ങളെടുക്കുന്നതുമൊക്കെയാണ് ദൃശ്യങ്ങളില്‍ കാണിച്ചിരിക്കുന്നത്. അലോക് തിവാരിയാണ് മോദിയുടെ ബ്യൂട്ടീഷന് ഒരു മാസം ലഭിക്കുന്ന ശമ്പളം 80 ലക്ഷമാണെന്ന തലക്കെട്ടോടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 16,000 ല്‍ അധികം തവണയാണ് ഈ വീഡിയോ അലോകിന്റെ അക്കൗണ്ടില്‍ നിന്ന് മാത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിന് പുറമെ വാട്ട്‌സാപ്പ്, ഫേസ്ബുക്കിലെ വിവിധ അക്കൗണ്ടുകള്‍ എന്നിവയിലൂടെയും വീഡിയോ ഈ തലക്കെട്ടോടെ തന്നെ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

ദൃശ്യം വ്യാജമല്ലെങ്കിലും, ദൃശ്യത്തിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന തലക്കെട്ടാണ് പ്രശ്‌നക്കാരന്‍. മാഡം തുസോഡ്‌സ് മെഴുക് മ്യൂസിയത്തില്‍ മോദിയുടെ പ്രതിമയുണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഈ അളവെടുപ്പുകളെല്ലാം. ദൃശ്യത്തില്‍ മോദിക്കൊപ്പം കാണുന്നവര്‍ മോദിയുടെ ബ്യൂട്ടീഷന്മാരല്ല, മറിച്ച് മാഡം തുസോഡ്‌സിലെ ജീവനക്കാരാണെന്നതാണ് വസ്തുത
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം