ദേശീയം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിലായി. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സ്ഥാനാർഥി നിലഞ്ജൻ റോയിയെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. റോയിക്കെതിരേ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

ഏപ്രിൽ 26-നായിരുന്നു സംഭവം. ബിജെപി പ്രവർത്തകർ മോശമായി പെരുമാറിയെന്നു പരാതി നൽകാൻ റോയിയുടെ ഫാൽത്തയിലെ വീട്ടിൽ ചെന്ന 17-കാരിയാണ് പീഡനത്തിനിരയായത്. അടുത്തദിവസംതന്നെ അവർ പൊലീസിൽ പരാതി നൽകി. പൊലീസ് മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തുവെങ്കിലും പ്രതിയെ അറസ്റ്റുചെയ്യുന്നതിൽ അലംഭാവം കാണിച്ചു എന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൻ അനന്യ ചാറ്റർജി വിശദീകരിച്ചു.

റോയിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, മമതാ ബാനർജിയുടെ അനന്തരവനും എതിർ സ്ഥാനാർഥിയുമായ അഭിഷേക് ബാനർജിയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് റോയി ആരോപിച്ചു. ബിജെപിയെ പരാജയപ്പെടുത്താൻ തൃണമൂൽ കോൺ​ഗ്രസ് തെറ്റായ കേസ് എടുത്തിരിക്കുകയാമെന്ന് ബിജെപി സംസ്താന വൈസ് പ്രസിഡന്റ് ജയപ്രകാശ് മജുംദാർ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു