ദേശീയം

രണ്ടര വയസുകാരിയെ വിദഗ്ധ ചികിത്സയ്ക്ക് എത്തിച്ചത് സ്വകാര്യ വിമാനത്തില്‍ ; പ്രിയങ്കാ ഗാന്ധിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ് രാജ്: കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കാന്‍ സ്വകാര്യ വിമാനം തയ്യാറാക്കി പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശിലെ കമലാ നെഹ്‌റു ആശുപത്രിയില്‍ നിന്നാണ് കാന്‍സറിന് ചികിത്സയിലായിരുന്ന പെണ്‍കുഞ്ഞിനെ ഡല്‍ഹിയിലെ എയിംസിലേക്ക്  മാറ്റിയത്.

അസുഖം ഗുരുതരമായതോടെയാണ് വിദഗ്ധ ചികിത്സ ഉടന്‍ കിട്ടിയില്ലെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായേക്കില്ലെന്ന ആശങ്ക ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചത്. പ്രചാരണത്തിനായി പ്രയാഗ് രാജില്‍ എത്തിയതിനിടയിലാണ് കുട്ടിയുടെ വിവരം കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല എഐസിസി ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍തന്നെ എയിംസിലേക്ക് പെണ്‍കുഞ്ഞിനെയും കുടുംബത്തെയും എത്തിക്കുന്നതിനുള്ള സൗകര്യം അവര്‍ ഇടപെട്ട് ഒരുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!