ദേശീയം

അമിത് ഷായ്ക്ക് വീണ്ടും മമതയുടെ വിലക്ക്; ഹെലികോപ്റ്റര്‍ ഇറക്കുന്നത് തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായ്ക്ക് വീണ്ടും മമത സര്‍ക്കാരിന്റെ വിലക്ക്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ ജില്ലയില്‍ റോഡ് ഷോ നടത്തുന്നതില്‍ നിന്നുമാണ് അമിത് ഷായെ ബംഗാള്‍ സര്‍ക്കാര്‍ വിലക്കിയത്. ഇതിന് പുറമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വരുന്ന അമിത് ഷായുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം ഇതിനും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലാണ് ജാദവ് പൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങള്‍ ജനവിധി തേടുന്നത്. ഇതിന്റെ ഭാഗമായി പ്രചാരണത്തിന് എത്തിയതാണ് അമിത് ഷാ. ഇത് ആദ്യമായിട്ടല്ല അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മമത സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ജനുവരിയില്‍ റാലിയില്‍ പങ്കെടുക്കുന്നതിന് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതില്‍ നിന്നും മമത സര്‍ക്കാര്‍ വിലക്കിയിരുന്നു. മാല്‍ഡ ജില്ലയിലെ റാലിയില്‍ പങ്കൈടുക്കുന്നതിന്റെ ഭാഗമായി ബംഗാളില്‍ എത്തിയപ്പോഴാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സമാനമായ രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെയെല്ലാം ശക്തമായ ഭാഷയിലാണ് ബിജെപി പ്രതികരിച്ചിരുന്നത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മുഖ്യമായി പോരാട്ടം നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്