ദേശീയം

ബൂത്തിനകത്ത് വോട്ടര്‍മാരെ സ്വാധീനിച്ചു; ബിജെപിയുടെ പോളിംഗ് ഏജന്റിനെ അറസ്റ്റുചെയ്തു; (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബിജെപിയുടെ പോളിങ് ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോളിങ് ബൂത്തില്‍ വച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇയാള്‍ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ്  ഇയാളെ അറസ്റ്റ് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ സ്ഥിരീകരിച്ചു. മെയ് 12നാണ് ഫരീദാബാദില്‍ വോട്ടെടുപ്പ് നടന്നത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ബിജെപിയുടെ പോളിങ് ഏജന്റായ ഗിരിരാജ് സിംഗിനെ അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തതായും തെരഞ്ഞടുപ്പ് കമ്മീഷണര്‍ പറഞ്ഞു. നീല ഷര്‍ട്ട് ധരിച്ച ഇയാള്‍ പോളിങ് ബൂത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ഇയാള്‍ വോട്ടിങ് മെഷീനിന്റെ അടുത്തേക്ക് പോയി മൂന്നോളം വോട്ടര്‍മാര്‍ക്ക് ചിഹ്നം കാണിച്ച് കൊടുക്കുകയോ വോട്ട് ചെയ്യുകയോ ആണ് ചെയ്യുന്നത്. പോളിംഗ് ഓഫീസര്‍ നിര്‍ത്താനവശ്യപ്പെട്ടിട്ടും അയാള്‍ അത് ശ്രദ്ധിക്കാതെ തന്റെ പ്രവര്‍ത്തി തുടരുകയായിരുന്നു.വീഡിയോ വൈറലായി മാറിയതോടെ ചിലര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ബിജെപിയുടെ പോളിങ് ഏജന്റാണെന്ന് തിരിച്ചറിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്