ദേശീയം

മഞ്ഞ സാരിയും കൂളിങ് ഗ്ലാസും ധരിച്ച ആ വനിതാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞു, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഞ്ഞ സാരിയും കൂളിങ് ഗ്ലാസും ധരിച്ച് നടന്നുപോകുന്ന വനിതാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചിത്രങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. അവര്‍ ചുമതല വഹിച്ചിരുന്ന പോളിങ് ബൂത്തില്‍ 100 ശതമാനം പോളിങ് രേഖപ്പെടുത്തി എന്ന തരത്തിലുളള സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. ഇവരുടെ പേരും സ്ഥലവുമൊക്കെ നല്‍കിയാണ് പ്രചാരണം കൊഴുപ്പിച്ചിരുന്നത്.ഇതിനിടെ ഇവര്‍ ആരാണ് എന്ന തരത്തിലുളള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇതിന് ഉത്തരമായിരിക്കുകയാണ്.

നവഭാരത് ടൈംസിന്റെ റിപ്പോര്‍ട്ടര്‍മാരാണ് ഈ വനിതാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞത്. റീനാ ദ്വിവേദി എന്നാണ് ഇവരുടെ പേര്. നവഭാരത് ടൈംസ് മെയ് അഞ്ചിന് എടുത്ത ചിത്രമാണ് ഊഹാപോഹങ്ങളോടെ പ്രചരിച്ചത്.

ലക്‌നൗവില്‍ പിഡബ്ല്യൂഡി വകുപ്പിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ലക്്‌നൗവിലെ 173-ാം ബൂത്തിലായിരുന്നു ഇവര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതല. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച പോലെ 98 മുതല്‍ 100 ശതമാനം വരെ പോളിങ് ഇവരുടെ ബൂത്തില്‍ രേഖപ്പെടുത്തി എന്നത് വ്യാജമായിരുന്നു. ഇവിടെ 70 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

ജയ്പൂരില്‍ നിന്നുളള നളിനി സിങാണ് ഈ സ്ത്രീ എന്ന തരത്തിലാണ് വ്യാപകമായി വ്യാജ പ്രചരണം നടന്നത്. ഇവരുടെ പോളിങ് ബൂത്തില്‍ 100 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന സന്ദേശങ്ങളും പ്രചരിച്ചവയില്‍ ഉള്‍പ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി